കല്ലുവയൽ പാടശേഖര സമിതി പന്പ് ഹൗസ് ഉദ്ഘാടനം ചെയ്തു
1595685
Monday, September 29, 2025 6:05 AM IST
കണിയാന്പറ്റ: കല്ലുവയൽ പാടശേഖര സമിതിക്ക് നിർമിച്ച് നൽകിയ പന്പ് ഹൗസിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നിത്യ ബിജുകുമാർ,
ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധർ, കണിയാന്പറ്റ പഞ്ചായത്ത് അംഗം നജീബ് കരണി, പനമരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ ടി.എസ്. സുമിന, കൃഷി ഓഫീസർ എൻ.എം. ഷെറിൻ മാത്യു,
അംഗങ്ങളായ കമല രാമൻ, രോഷ്മ രമേഷ്, പി.എൻ. സുമ, സലിജ ഉണ്ണി, ജെസി ലെസ്ലി, ടി.ജെ. സജീവൻ, കല്ലുവയൽ പാടശേഖര സമിതി സെക്രട്ടറി എം.പി. കുഞ്ഞികൃഷ്ണൻ, പി. അയമു, സുധീഷ് ചന്ദ്രൻ, കല്ലുവയൽ പാടശേഖര സമിതി പ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു.