അത്തിനിലം ഡി പോൾ ധ്യാനാലയത്തിൽ തിരുനാൾ തുടങ്ങി
1596509
Friday, October 3, 2025 5:24 AM IST
മീനങ്ങാടി: അത്തിനിലം ഡി പോൾ ധ്യാനാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ തുടങ്ങി. ഡയറക്ടർ ഫാ.ജോണ് എഫ്. ചെറിയവെളി വിസി കൊടിയേറ്റി. അഞ്ചുവരെ ദിവസവും രാവിലെ 10 മുതൽ 12 വരെ ദിവ്യകാരുണ്യ ആരാധന ഉണ്ടാകും. ആറിന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ബൈബിൾ കണ്വൻഷൻ. ഫാ.ജോണ് കണച്ചേരി വിസി, ഫാ.ജോയി ചെറുവത്തൂർ വിസി എന്നിവർ നേതൃത്വം നൽകും.
10.45ന് വിശുദ്ധ കുർബാന, നേർച്ചഭക്ഷണം. സമാപന ദിനമായ ഏഴിന് രാവിലെ 9.30ന് ഫാ.ആന്റണി പയ്യപ്പള്ളി വിസിയുടെ കാർമികത്വത്തിൽ ദിവ്യകാരുണ്യ ആരാധന, ജപമാല. 10ന് വചനപ്രഘോഷണം. 10.30ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം. 12ന് സൗഖ്യാരാധന. ഒന്നിന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, വിശുദ്ധ പൗലോസ് ശ്ലീഹായുടെ തിരുശേഷിപ്പുവണക്കം 1.30ന് നേർച്ചസദ്യ. രണ്ടിന് കൊടിയിറക്കൽ.