വന്യജീവി വാരാഘോഷം ജില്ലാതല മത്സരങ്ങളുടെ സമാപനം ഒക്ടോബർ മൂന്നിന്
1596009
Tuesday, September 30, 2025 8:21 AM IST
കൽപ്പറ്റ: വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വന്യജീവി വാരാഘോഷം ജില്ലാ തല മത്സരങ്ങളുടെ സമാപനം ഒക്ടോബർ മൂന്നിന് കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ ഇനങ്ങളിൽ നടത്തിയ ജില്ലാതല മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിക്കും.