വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു
1596011
Tuesday, September 30, 2025 8:21 AM IST
കൽപ്പറ്റ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അന്പലവയൽ ഗ്രാമപ്പഞ്ചായത്ത് തൊഴിൽ അന്വേഷകർക്കായി തൊഴിൽമേള സംഘടിപ്പിച്ചു.
വടുവൻചാൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ അന്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള 15 ഓളം സ്ഥാപനങ്ങളും 160 ഓളം ഉദ്യോഗാർഥികളും പങ്കെടുത്തു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷീജ ബാബു, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗങ് കമ്മിറ്റി ചെയർമാൻമാരായ ജെസി ജോർജ്, ടി.പി. സെനു, അന്പലവയൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ ജലീൽ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് നിഷ രഘു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ഫിലോമിന, അബ്ദുൾ ബഷീർ, കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സണ് ഗിരിജ മധു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.ടി. കുര്യാച്ചൻ, ബീന മാത്യു, അംബിക കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.