വിഷൻ-2031: സെമിനാറിന് സംഘാടക സമിതി രൂപീകരിച്ചു
1595679
Monday, September 29, 2025 6:04 AM IST
മാനന്തവാടി: വിഷൻ-2031ന്റെ ഭാഗമായി പട്ടികജാതി-വർഗ വികസന വകുപ്പ് ഒക്ടോബർ 25ന് രാവിലെ 10ന് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാറിനു സംഘാടകസമിതി രൂപീകരിച്ചു.
ഇതിന് മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്ന യോഗം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. വിഷൻ-2031 സെമിനാർ ഗോത്ര മേഖലയിലെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സബ് കളക്ടർ അതുൽ സാഗർ, പട്ടികജാതി-വർഗ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശശികുമാർ, ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ടി.എം. മുകേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മന്ത്രി ഒ.ആർ. കേളു(ചെയർമാൻ),
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി(വർക്കിംഗ് ചെയർമാൻ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, യഥാക്രമം പനമരം, കൽപ്പറ്റ,
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ കൃഷ്ണൻ, ചന്ദ്രിക കൃഷ്ണൻ, സി. അസൈനാർ(വൈസ് ചെയർമാൻമാർ), ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ(കണ്‍വീനർ), സബ് കളക്ടർ അതുൽ സാഗർ, ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, എസ്സി ഓഫീസർ മുകേഷ്(ജോയിന്റ് കണ്‍വീനർമാർ)എന്നിവരെ തെരഞ്ഞെടുത്തു.
പട്ടികജാതി-വർഗ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾ, ഉദ്യോഗസ്ഥർ, എംഎൽഎമാർ, മുൻ മന്ത്രിമാർ, മുൻ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, പ്രാമോട്ടർമാർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങി ആയിരത്തോളം പേർ സെമിനാറിൽ പങ്കെടുക്കും.