കാട് വെട്ടണമെന്ന്
1596507
Friday, October 3, 2025 5:24 AM IST
ചീരാൽ: പുളിഞ്ചാൽ വേടൻകോട് എസ്റ്റേറ്റിലെ കാട് പൂർണമായും വെട്ടിനീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. 300 ഏക്കർ വരുന്ന എസ്റ്റേറ്റ് കാടുപിടിച്ചുകിടക്കുകയാണ്.
പുലി, കരടി, പന്നി, കാട്ടാട്, മയിൽ, കുരങ്ങ് തുടങ്ങിയവ ഇനം വന്യജീവികൾ എസ്റ്റേറ്റ് താവളമാക്കിയത് പരിസരത്തുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി. വേടൻകോട് എസ്റ്റേറ്റിൽ വച്ച കൂട്ടിലാണ് ബുധനാഴ്ച പുലർച്ചെ പുലി കുടുങ്ങിയത്. ചീരാലിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ അറു മാസത്തിനിടെ 50 ഓളം വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്.
വന്യജീവികൾ മൂലം വിളകളും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടവർക്ക് തക്കതായ പരിഹാരധനം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.സി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. ജെ.ഐ. രാജു, ടി.കെ. രാധാകൃഷ്ണൻ, ടി. ഗംഗാധരൻ, വി.എസ്. സദാശിവൻ, എ. സലിം എന്നിവർ പ്രസംഗിച്ചു.