മുള്ളൻകൊല്ലി സംഭവം: കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിനു സസ്പെൻഷൻ
1596300
Wednesday, October 1, 2025 8:33 AM IST
കൽപ്പറ്റ: മുള്ളൻകൊല്ലി കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യിക്കുന്നതിനു ഗുഢാലോചന നടത്തിയ സംഘത്തിൽപ്പെതെന്നു സംശയിക്കുന്ന കോണ്ഗ്രസ് മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് മാന്പള്ളിക്കു സസ്പെൻഷൻ.
കെപിസിസി ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെതിരെ നടപടിയെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് അറിയിച്ചു. പോർച്ചിൽ നിർത്തിയിട്ട കാറിനടിയിൽ സ്ഫോടകവസ്തുക്കളും കർണാടക നിർമിത മദ്യവും വച്ച് കാനാട്ടുമല തങ്കച്ചനെ കേസിൽ കുടുക്കിയതിന് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് അനീഷ്. ഒളിവിലുള്ള ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.