ബേഗൂരിൽ ചിത്രശലഭ ഉദ്യാനം: തൈകൾ നട്ടു
1596311
Wednesday, October 1, 2025 8:33 AM IST
കാട്ടിക്കുളം: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽ ബേഗൂർ ഓഫീസ് പരിസരത്ത് ചിത്രശലഭ ഉദ്യാനം സജ്ജമാക്കുന്നതിന്റെ ഭാഗമായി സസ്യങ്ങളും പൂച്ചെടികളും നട്ടു. തൈനടീൽ ഉദ്ഘാടനം തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഷിബു കുട്ടൻ, ജില്ലാ പഞ്ചായത്ത് ബിഎംസി കണ്‍വീനർ ടി.സി. ജോസഫ് എന്നിവർ ചേർന്ന് നിർവഹിച്ചു.
കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പി കേഡറ്റുകൾ,ഫോറസ്റ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
തുടർന്നു ചേർന്ന യോഗത്തിൽ ടി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ഷിബു കുട്ടൻ, ജോയ് അലക്സാണ്ടർ, സിനി വർഗീസ് അനയ് കെ. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. തൈകൾ സ്പോണ്സർ ചെയ്ത "ഫേണ്‍സ്’ പ്രതിനിധികളായ പി.എ. അജയൻ, പി.എ. അരുണ്‍ എന്നിവർ ക്ലാസെടുത്തു.