പരിസ്ഥിതി പ്രവർത്തകരുടെ സംഗമം ഡിസംബറിലേക്ക് മാറ്റി
1595650
Monday, September 29, 2025 5:22 AM IST
കൽപ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണത്തിൽ ഒക്ടോബർ 18 മുതൽ 20 വരെ നടത്താൻ നിശ്ചയിച്ച പരിസ്ഥിതി പ്രവർത്തകരുടെ സംഗമം ഡിസംബർ 12,13,14 തീയതികളിലേക്ക് മാറ്റിയതായി വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ അറിയിച്ചു.
പശ്ചിമഘട്ടത്തിലേതടക്കം പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യാനും പരിഹാര നടപടികൾ നിർദേശിക്കുന്നതിനും മറ്റുമാണ് സംഗമം സംഘടിപ്പിക്കുന്നത്.