കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച് നടത്തി
1596306
Wednesday, October 1, 2025 8:33 AM IST
അന്പലവയൽ: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് മാർച്ചും തുടർന്നു ധർണയും നടത്തി. വിജ്ഞാനകേന്ദ്രത്തിന്റെ പ്രവർത്തനം അഴിമതിരഹിതമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
മാർച്ച് കെവികെ പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ കെപിസിസി അംഗം കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് അധ്യക്ഷത വഹിച്ചു.
ലയണൽ മാത്യു, അഫ്സൽ ചീരാൽ, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, ഹർഷൽ കോന്നാടൻ, അനീഷ് റാട്ടക്കുണ്ട്, മുത്തലിബ് പഞ്ചാര, ആൽഫിൻ അന്പാറയിൽ, അസീസ് വാളാട്, ഡിന്റോ ജോസ്, ഉമ്മർ കുണ്ടാട്ടിൽ, പോൾസണ്‍ ചുള്ളിയോട്, പ്രേമൻ മലവയൽ, കെ. ഹർഷൽ, മുബാരിഷ് അയ്യാർ, ബേസിൽ സാബു, അതുൽ തോമസ്, അർജുൻ ദാസ് എന്നിവർ നേതൃത്വം നൽകി.