റിസോർട്ടിലെ സംഘർഷം: പ്രതികളെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസെന്ന്
1596513
Friday, October 3, 2025 5:24 AM IST
സുൽത്താൻ ബത്തേരി: പൂതിക്കാട് റിസോർട്ടിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണെന്ന് സിപിഎം നേതാക്കളായ വി.വി. ബേബി, പി.ആർ. ജയപ്രകാശ്, പി.കെ. രാമചന്ദ്രൻ, സുരേഷ് താളൂർ, എം.എസ്. ഫെബിൻ, ടി.കെ. ശ്രീജൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സംഘർഷത്തിൽ സിപിഎമ്മിനു പങ്കില്ല. എങ്കിലും കേസിൽ പാർട്ടി ലോക്കൽ സെക്രട്ടറിയുടെ പേര് ഉൾപ്പെട്ട സാഹചര്യത്തിൽ അന്വേഷണം നടത്തും.പ്രതികൾക്കുവേണ്ടി സ്റ്റേഷനിൽ ഹാജരായത് കോണ്‍ഗ്രസ് ഭാരവാഹിയാണെന്നും സിപിഎം നേതാക്കൾ ആരോപിച്ചു.