ജില്ലാ സീനിയർ ബാസ്ക്കറ്റ് ബോൾ ചാന്പ്യൻഷിപ്പ് സമാപിച്ചു
1596307
Wednesday, October 1, 2025 8:33 AM IST
പുൽപ്പള്ളി: 45-ാമത് കടുപ്പിൽ കെ.സി. സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും കൊല്ലവേലിൽ കെ.എം. സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ മുള്ളൻകൊല്ലിയിൽ സമാപിച്ചു. കലാശപോരാട്ടത്തിൽ പുൽപ്പള്ളി ഹ്വാക്സ് ടീം കന്പനിഗിരി ലാക്കേഴ്സ് ടീമിനെ പരാജയപ്പെടുത്തി കിരീടം ചൂടി.
സമാപന സമ്മേളനം അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗണ്സിൻ വൈസ് പ്രസിഡന്റ് സലിം കടവൻ മുഖ്യപ്രഭാഷണം നടത്തി. ഈ ചാന്പ്യൻഷിപ്പിൽ നിന്ന് ജില്ലാ ടീമിനെ തെരഞ്ഞെടുത്തു. അസോസിയേഷൻ ഭാരവാഹികളായ ലീയോ മാത്യു, സജി ജോർജ്, എ.കെ. മാത്യു എന്നിവർ പ്രസംഗിച്ചു.