ചേകാടി-പാളക്കൊല്ലി റോഡിനെ അധികൃതർ അവഗണിക്കുന്നതായി പരാതി
1595682
Monday, September 29, 2025 6:04 AM IST
പുൽപ്പള്ളി: വാഹനത്തിരക്കുള്ള പാളക്കൊല്ലി - ചേകാടി റോഡിനെ അധികൃതർ അവഗണിക്കുന്നതായി പരാതി.
റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും റീ ടാർ ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. പാളക്കൊല്ലി മുതൽ ചേകാടി വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരം പൂർണമായും വനത്തിലൂടെയാണ് കടന്നുപോകുന്നത്.
കെഎസ്ആർടിസിയും സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ളവ ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
റോഡിന്റെ പല ഭാഗങ്ങളും പൂർണമായും തകർന്ന അവസ്ഥയാണ്. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങൾ കർണാടകയിൽ മറ്റും പോകുന്നത് ഇതു വഴിയാണ്.
ഓരോ സാന്പത്തികവർഷവും റോഡ് നിർമാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് പറയുന്നതല്ലാതെ റോഡ് ടാർ ചെയ്യുന്നതിന് യാതൊരു നടപടിയും ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി.