ആരോഗ്യമുള്ള സമൂഹം രാഷ്ട്രത്തിന്റെ സന്പത്ത്: ടി. സിദ്ദിഖ് എംഎൽഎ
1595680
Monday, September 29, 2025 6:04 AM IST
കൽപ്പറ്റ: ആരോഗ്യമുള്ള സമൂഹം രാഷ്ട്രത്തിന്റെ സന്പത്താണെന്ന് ടി. സിദ്ദിഖ് എംഎൽഎ. കന്പളക്കാട് അൻസാരിയ്യ സ്കൂൾ വളപ്പിൽ മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ്, യോനപോയ ഓങ്കോളജി ഡിപ്പാർട്ട്മെന്റ്, കൽപ്പറ്റ എംഎൽഎ കെയർ, കാര്യന്പാടി കണ്ണാശുപത്രി, ആരോഗ്യ ആശുപത്രി കന്പളക്കാട് എന്നിവയുടെ സഹകരണത്തോടെ മന്ന ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ഉമ്മൻ ചാണ്ടി സ്മാരക മെഗാ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിലെ എല്ലാ കണ്ടെത്തലും ലോകത്തെങ്ങും ലഭ്യമാണ്.
എന്നാൽ അത് സാധാരണക്കാർക്ക് പ്രാപ്യമാകാൻ കഴിയുന്ന രീതിയിൽ അല്ലെന്നും സിദ്ദിഖ് പറഞ്ഞു. എം.വി.ആർ കാൻസർ സെന്ററിലെ ഡോ. നാരായണൻകുട്ടി വാര്യർ, പൾമനോളജിസ്റ്റ് ഡോ. അബ്ദുൾ ഖാദർ, പീഡിയാട്രീഷൻമാരായ ഡോ.വിഷ്ണു, ഡോ. ലത്തീഫ്, ഓർത്തോ സ്പെഷലിസ്റ്റ് ടി. മുഹമ്മദ്, മന്ന ചാരിറ്റബിൾ ട്രസ്റ്റിന് നേതൃത്വം ഡോ. മറിയ ഉമ്മൻ തുടങ്ങിയവരുടെ സേവനം ക്യാന്പിൽ ഉണ്ടായിരുന്നു.
ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത, കെ.കെ. അഹമ്മദ് ഹാജി, ഡോ. ഷാനവാസ് പള്ളിയാൽ, സൂപ്പി കല്ലങ്കോടൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആയിരത്തോളം പേർ ക്യാന്പ് ഉപയോഗപ്പെടുത്തി.