വിളവെടുപ്പ് മഹോത്സവം നടത്തി
1596013
Tuesday, September 30, 2025 8:21 AM IST
വാഴവറ്റ: സെന്റ് സെബാസ്റ്റ്യൻസ് എഎൽപി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് മഹോത്സവം നടത്തി. സ്കൂൾ ലീഡർ സി. ഷംലിയ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ചീര, വഴുതിന, മുളക്, മത്തങ്ങ, കാബേജ്, വെണ്ട, തക്കാളി, പയർ എന്നിവയെല്ലാം വിളവെടുപ്പിന് സജ്ജമാണ്. ഉച്ചഭക്ഷണത്തിന് ആവശ്യമായ വിവിധ പച്ചക്കറികൾ തോട്ടത്തിൽ നിന്ന് ലഭ്യമാണെന്ന് ഹരിത ക്ലബ് കോഓർഡിനേറ്റർ അറിയിച്ചു.