ചീരാലിൽ പുലി പശുക്കിടാവിനെ കൊന്നു
1596299
Wednesday, October 1, 2025 8:33 AM IST
സുൽത്താൻ ബത്തേരി: ചീരാലിൽ പുലി പശുക്കിടാവിനെ കൊന്നു. പുളിഞ്ചാൽ കാടൻതൊടി സെയ്തലവിയുടെ പശുക്കിടാവാണ് ചത്തത്.
ഇന്നലെ പുലർച്ചെയാണ് സംഭവം. ചീരാൽ, നന്പ്യാർകുന്ന് പ്രദേശങ്ങളിൽ കഴിഞ്ഞ നാല് മാസത്തിനിടെ മുപ്പതോളം വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ 20 എണ്ണം ചത്തു. കഴിഞ്ഞ ദിവസങ്ങളിൽ ചീരാൽ ടൗണിലും കുടുക്കിയിലും പുലി സാനിധ്യം ഉണ്ടായിരുന്നു. പ്രദേശത്ത് വനം വകുപ്പ് കൂടും നിരീക്ഷണത്തിന് കാമറയും സ്ഥാപിച്ചിട്ടുണ്ട്.