രാഹുൽ ഗാന്ധിക്കു വധഭീഷണി: യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
1596298
Wednesday, October 1, 2025 8:33 AM IST
കോട്ടത്തറ: രാഹുൽ ഗാന്ധിക്കെതിരേ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ടൗണിൽ പ്രകടനം നടത്തി.
ചെയർമാൻ വി. അബ്ദുള്ള വൈപ്പടി, കണ്‍വീനർ സുരേഷ്ബാബു വാളൽ, സി.സി. തങ്കച്ചൻ, വി.സി. അബൂബക്കർ ഹാജി, പി.പി. റെനീഷ്, പി.സി. അബ്ദുള്ള, സി.കെ. ഇബ്രായി, കെ.കെ. മുഹമ്മദലി, ഗഫൂർ വെണ്ണിയോട്, വി.ഡി. രാജു, വി.ജെ. പ്രകാശൻ, കെ.കെ. നാസർ, വി.കെ. ശങ്കരൻകുട്ടി, പ്രജീഷ് ജയിൻ, എം. ഷാഫി, മമ്മൂട്ടി മൂന്നാംപ്രവൻ, ശശി വലിയകുന്ന്, പ്രകാശൻ കരിഞ്ഞകുന്ന് എന്നിവർ നേതൃത്വം നൽകി.