ചീരാൽ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രകടനവും യോഗവും നടത്തി
1596016
Tuesday, September 30, 2025 8:22 AM IST
ചീരാൽ: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. ചീരാൽ-കല്ലുമുക്ക് റോഡിന്റെ ശോച്യാവസ്ഥയിലും വാർഡിലെ എൽഡിഎഫ് മെംബറുടെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചായിരുന്നു പരിപാടി. നെൻമേനി പഞ്ചായത്ത് അംഗം വി.ടി. ബേബി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി.എം. ഷിജു അധ്യക്ഷത വഹിച്ചു. പി.ടി. ആന്റണി, കെ.വി. ശശി, പ്രസന്ന ശശീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. അഫ്സൽ പിച്ചു, അജയൻ, വിനോദിനി രാധാകൃഷ്ണൻ, ജയലളിത, കെ.സി.കെ. തങ്ങൾ, ആർ. സരള, വി.ടി. രാജു, കെ. മുനീബ്, വി.ജെ. തോമസ്, ബിന്ദു സുരേഷ്, ബാൻബി, പദ്മനാഭൻ, ശിവരാമൻ, രാഹുൽ, യശോധരൻ, അബു, ഷിബു, വിജയൻ, ജലീൽ, ഒ.കെ. ശശി, രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.