ലൈംഗികാതിക്രമ പരാതിയിൽ സമഗ്രാന്വേഷണം നടത്തണമെന്ന്
1595329
Sunday, September 28, 2025 5:51 AM IST
കൽപ്പറ്റ: ഡിവൈഎഫ്ഐ നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ സമഗ്രാന്വേഷണം വേണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം വീട്ടിൽപോലും സ്ത്രീ സുരക്ഷിതയല്ലെന്ന സാഹചര്യം അത്യന്തം അപകടകരമാണ്. സ്ത്രീപീഡനങ്ങൾ തുടർക്കഥയാവുന്പോൾ സമൂഹം മൗനം വെടിയണം.
രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയും മാന്യതയും ഉറപ്പുവരുത്തേണ്ടത് ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജംഷീദ റിപ്പണ്‍ അധ്യക്ഷത വഹിച്ചു. സഫീന ഹംസ, ബബിത ശ്രീനു പഞ്ചാരക്കൊല്ലി എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ അഞ്ചുകുന്ന് സ്വാഗതവും മൈമുന അഞ്ചാംമൈൽ നന്ദിയും പറഞ്ഞു.