അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
1595677
Monday, September 29, 2025 6:04 AM IST
കൽപ്പറ്റ: നഗരസഭ പുൽപ്പാറയിൽ അങ്കണവാടിക്ക് നിർമിച്ച കെട്ടിടം ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ സരോജിനി ഓടന്പത്ത് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കേയെംതൊടി മുജീബ്, ആയിഷ പള്ളിയാലിൽ, അഡ്വ.എ.പി. മുസ്തഫ, രാജാറാണി, സെക്രട്ടറി അലി അഷ്കർ എന്നിവർ പ്രസംഗിച്ചു.
കൗണ്‍സിലർമാരായ ജൈന ജോയ്, റൈഹാനത്ത് വടക്കേതിൽ, പി. കുഞ്ഞുട്ടി, പി.കെ. സുഭാഷ്, നഗരസഭാ മുൻ ചെയർമാൻ എ.പി. ഹമീദ്, ഗിരീഷ് കൽപ്പറ്റ, ഷാഫി പുൽപ്പാറ, ഐസിഡിഎസ് സൂപ്പർവൈസർ ഷീജ മാത്യു, അങ്കണവാടി വർക്കർ സിബി തുടങ്ങിയവർ പങ്കെടുത്തു.
വാർഡ് കൗണ്‍സിലർ സാജിത മജീദ് സ്വാഗതം പറഞ്ഞു.