ക്ഷീരമേഖലയുടെ സംരക്ഷണം കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്ന്
1595327
Sunday, September 28, 2025 5:51 AM IST
പുൽപ്പള്ളി: രാജ്യത്തെ ക്ഷീര മേഖലയുടെ സംരക്ഷണം കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്ന് ക്ഷീര സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
അമേരിക്കയിൽനിന്നു ക്ഷീര ഉത്പന്നങ്ങൾ യഥേഷ്ടം ഇന്ത്യൻ വിപണിൽ എത്തുന്ന സാഹചര്യം ഉണ്ടാകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി അധ്യക്ഷത വഹിച്ചു.മികച്ച ക്ഷീര കർഷകരെയും കർഷകരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
മിൽമ പ്രോക്യൂർമെന്റ് ഓഫീസർ വി. വിനീഷ്കുമാർ, കേരള ഫീഡ്സ് മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് പി.സി. നിതീഷ്, ഡയറക്ടർമാരായ സജീവൻ വെട്ടുവേലിൽ, ലീല കുഞ്ഞിക്കണ്ണൻ, ജോളി റെജി, റീന സണ്ണി, ഗീത പ്രഭാകരൻ, ടി.വി. ബിനോയ്, സെക്രട്ടറി എം.ആർ. ലതിക, വി.എം. ജയചന്ദ്രൻ, യു.എൻ. കുശൻ എന്നിവർ പ്രസംഗിച്ചു.