കേസിൽ കുടുക്കിയെന്ന്
1595330
Sunday, September 28, 2025 5:51 AM IST
സുൽത്താൻ ബത്തേരി: പൂതിക്കാട് റിസോർട്ടിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നിരപരാധികളെയാണ് പോലീസ് കേസിൽ കുടുക്കി ജയിലിലടച്ചതെന്ന് ആരോപണം. കേസിൽ റിമാൻഡിലായവരുടെ ബന്ധുക്കളായ പി.ജെ. നീതു, അച്ചൻകുഞ്ഞ്, അതുൽ എന്നിവർ വാർത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
ജോലി ആവശ്യാർഥം റിസോർട്ടിലേക്ക് വിളിച്ചുവരുത്തിയാണ് നിലവിൽ റിമൻഡിലുള്ളവരെ ഒരു സംഘം ആക്രമിച്ചത്. മർദനമേറ്റവരെ ഗുരുതര പരിക്കുപോലും പരിഗണിക്കാതെ എഫ്ഐആർ ഇട്ട് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തത്.
അക്രമികൾക്കെതിരേ കേസെടുത്തെങ്കിലും പിടികൂടാതെ മുൻകൂർ ജാമ്യത്തിന് പോലീസ് സഹായം ചെയ്യുകയാണ്. കള്ളക്കേസിൽ കുടുങ്ങിയവർക്ക് നീതി ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയതായും ബന്ധുക്കൾ പറഞ്ഞു.