പുഴ ശുചീകരിച്ചു
1282417
Thursday, March 30, 2023 12:53 AM IST
കുടിയാന്മല: ലോക ജലദിനാചരണത്തിൽ കുടിയാന്മല വൈസ്മെൻ ക്ലബിന്റെ നേതൃത്വത്തിലുള്ള പുഴ ശുചീകരണ പരിപാടി ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് സോജൻ തോമസ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുതൊട്ടിയിൽ, വാർഡ് മെംബർ ജോയി ജോൺ കുറിച്ചേൽ, ബേബി വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.