കാറും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
1335341
Wednesday, September 13, 2023 7:00 AM IST
മുണ്ടയാട്: മുണ്ടയാട് സബ് സ്റ്റേഷനു സമീപം കാറും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർ മരിച്ചു. ഏച്ചൂർ ഉദയോത്ത് പരേതരായ രാഘവൻ-കാർത്യായനി ദന്പതികളുടെ മകൻ സജീവൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് അപകടം.
ഗുഡ്സ് ഓട്ടോറിക്ഷയുമായി വീട്ടിലേക്കു പോകുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായും തകർന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ സജീവൻ മരിച്ചു. ഭാര്യ: ജ്യോതിനി. ഏക മകൻ: സംഗീത്.