നിയമം ലംഘിച്ച് ജില്ലയിൽ എത്തിയ കാപ്പ കേസ് പ്രതി അറസ്റ്റിൽ
1395947
Tuesday, February 27, 2024 7:47 AM IST
കണ്ണൂർ: നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കാപ്പാ കേസ് പ്രതി അറസ്റ്റിൽ. വാരം സ്വദേശി വിനീതിനെ (25)യാണ് തോട്ടടയിൽ വച്ച് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെ നാടുകടത്തിയതായിരുന്നു.
പ്രതി നിയമം ലംഘിച്ച് ജില്ലയിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.