ഇരിട്ടി: ചെളിയും വെള്ളക്കെട്ടും കാരണം കാൽനടയാത്ര പോലും അസാധ്യമായ കൂട്ടുപുഴ പുതിയ പാലവും നടപ്പാതയും എക്സൈസും പോലീസും ചേർന്ന് ശുചിയാക്കി. പാലത്തിലെ വെള്ളക്കെട്ട് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
പുതിയ പാലം നിർമിച്ചതിന് ശേഷം ആദ്യമായാണ് പാലത്തിലെ ചെളിയും മണ്ണും അരികിലെ പുല്ലും നീക്കം ചെയ്ത് ശുചീകരിച്ചത്. എക്സൈസ് ഇൻസ്പെക്ടർ പി.ആർ. രാജീവ്, അസി. ഇൻസ്പെക്ടർ പി.വി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും ഇൻസ്പെക്ടചർ പി.പി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സേനാംഗങ്ങളുമാണ് ശുചീകരണം നടത്തിയത്.