വൈഎംസിഎ ഭാരവാഹികള്‍ക്ക് സ്വീകരണം
1277690
Wednesday, March 15, 2023 12:57 AM IST
പടന്നക്കാട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈഎംസിഎ ദേശീയ-സംസ്ഥാന ഭാരവാഹികള്‍ക്ക് കാസര്‍ഗോഡ് സബ് റീജിയണ്‍ ഒരുക്കിയ സ്വീകരണ സമ്മേളനം ഗുഡ് ഷെപ്പേര്‍ഡ് പാസ്റ്ററല്‍ സെന്ററില്‍ തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സബ് റീജിയണ്‍ ചെയര്മാന് ടോംസണ് ടോം അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. വൈഎംസിഎ ദേശീയ ട്രഷറര്‍ റെജി ഇടയാറന്മുള, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ വി.എം. മത്തായി, വര്‍ഗീസ് അലക്സാണ്ടര്‍, സംസ്ഥാന ചെയര്മാന് ജോസ് നെറ്റിക്കാടന്, സംസ്ഥാന സീനിയര്‍ വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ബേബി ചെറിയാന് എന്നിവര്‍ക്കാണ് സ്വീകരണം ഒരുക്കിയത്.
ഇടവക വികാരി ഫാ. തോമസ് പൈമ്പള്ളി, സുമ സാബു, സബ് റീജിയണ്‍ വൈസ് ചെയര്മാന് ജോസ് പാലക്കുടി, ജനറല്‍ കണ്‍വീനര്‍ സാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു. മോണ്‍. മാത്യു എം.ചാലില്‍ അനുസ്മരണ പ്രഭാഷണം മാനുവല്‍ കുറിച്ചിത്താനം നിര്‍വഹിച്ചു. പൊതുപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ജോസ് കൊട്ടാരത്തെ ചടങ്ങില്‍ ആദരിച്ചു.