കാസര്‍ഗോഡ്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ കാസര്‍ഗോഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലേക്ക് 26ന് അഭിമുഖം നടത്തും.
ഒഴിവുകള്‍ ഐടി ടീച്ചര്‍ (ബിസിഎ/എംസിഎ/ഡിസിഎ, 2 ഒഴിവ്), ഹിന്ദി ടീച്ചര്‍ (2 ഒഴിവ്, ഹിന്ദി പ്രവീണ്‍ ഓടെയുള്ള ഏതെങ്കിലും ബിരുദം), മാത്സ് ടീച്ചര്‍ (1 ഒഴിവ്, ബിഎസ്സി/ബിഎഡ്/എംഎസ്സി/ബിഎഡ്), ഇംഗ്ലീഷ് ടീച്ചര്‍ (1 ഒഴിവ്, ബിഎ/ബിഎഡ്/എംഎ/ബിഎഡ്/ഡിഇഡി), സോഷ്യല്‍ സയന്‍സ് ടീച്ചര്‍ (1 ഒഴിവ്, ബിഎ/ബിഎഡ്/എംഎ/ബിഎഡ്) പ്രായപരിധി 22-50. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും കാസര്‍ഗോഡ് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9747280634, 04994 255582.