എ​സ്പി​സി അ​റി​വു​ത്സ​വം
Tuesday, November 28, 2023 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​സ്പി​സി അ​റി​വു​ത്സ​വം 2023 എ​ന്ന പേ​രി​ല്‍ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കുന്നു. സ്‌​കൂ​ള്‍​ത​ല മ​ത്സ​ര​ങ്ങ​ള്‍​ക്ക് ശേ​ഷം ജി​ല്ലാ-​സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി, ഇ​ന്ത്യ​ന്‍ ച​രി​ത്രം, രാ​ഷ്‌​ട്രീ​യം, ശാ​സ്ത്രം, ക​ല, കാ​യി​കം, സി​നി​മ, പ​രി​സ്ഥി​തി, ആ​നു​കാ​ലി​കം, പൊ​തു​വി​ജ്ഞാ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക്വി​സ് മ​ത്സ​രം. എ​സ്പി​സി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്രാ​ഥ​മി​ക എ​ഴു​ത്ത് പ​രീ​ക്ഷ ന​ട​ത്തും.

ഇ​തി​ല്‍ കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് നേ​ടി​യ 30 വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ള്‍​ത​ല ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും. മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന 10 ടീ​മു​ക​ളാ​യി​രി​ക്കും സ‌​കൂ​ള്‍​ത​ല ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന ടീ​മു​ക​ള്‍​ക്ക് ഉ​പ​ഹാ​രം ന​ല്‍​കും.

ഡി​സം​ബ​ര്‍ അ​ഞ്ചി​ന​കം സ്‌​കൂ​ള്‍​ത​ല മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കും. സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഡി​സം​ബ​ര്‍ അ​വ​സാ​നം ജി​ല്ലാ മ​ത്സ​ര​വും ജ​നു​വ​രി മാ​സ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല മ​ത്സ​ര​വും ന​ട​ക്കും.