നിയന്ത്രണംവിട്ട ലോറി പത്ത് ഇരുചക്രവാഹനങ്ങളെ തകര്‍ത്തു
1593619
Monday, September 22, 2025 12:44 AM IST
കാസര്‍ഗോഡ്: നിയന്ത്രണം വിട്ട ലോറി 10 ബൈക്കുകളും വൈദ്യുതതൂണുകളും തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. ഇന്നലെ രാവിലെ ആറിന് ദേശീയപാതയില്‍ ഏരിയാലിലാണ് അപകടം.
മംഗളൂരുവില്‍ നിന്ന് ചരക്കുമായി കാസര്‍ഗോഡ് ഭാഗത്തേക്ക് വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 10 മോട്ടോര്‍ ബൈക്കുകള്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറി.
പല വാഹനവും ലോറിക്കടിയിലായി. വൈദ്യുതി പോസ്റ്റ്, ഹൈവേ നവീകരണത്തിന് കരാര്‍ എടുത്ത യുഎല്‍സിസിഎസ് കമ്പനി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍, സൈന്‍ ബോര്‍ഡുകള്‍, റോഡ് സുരക്ഷ കണ്ണാടി, റീടൈനിംഗ് വാള് എന്നിവ തകര്‍ന്നു. കമ്പനിക്ക് 1,06,000 രൂപയുടെ നഷ്ടം സംഭവിച്ചു.
കരാര്‍ കമ്പനി ജീവനക്കാരന് മനീഷ് കുമാറിന്റെ പരാതിയില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കാസര്‍ഗോഡ് പൊലീസ് കേസെടുത്തു.