സംസ്ഥാനതല എന്‍ജിനിയേഴ്സ് ദിനാഘോഷം
1593620
Monday, September 22, 2025 12:44 AM IST
കാഞ്ഞങ്ങാട്: അസോസിയേഷന് ഓഫ് എന്‍ജിനിയേഴ്സ് കേരള സംസ്ഥാനതല എന്‍ജിനിയേഴ്സ് ഡേ ആഘോഷം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്നു. പടന്നക്കാട് ബേക്കല്‍ ക്ലബില്‍ നടന്ന പരിപാടി കേരള കേന്ദ്രസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. സിദ്ദു പി. അല്‍ഗൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.ബി. ബൈജു അധ്യക്ഷത വഹിച്ചു.
സീന പി. രവീന്ദ്രന്, സി.ജെ. കൃഷ്ണന്, ഡോ. അനില്‍ ജോസഫ്, എസ്. ദീപു, എസ്. ഉഷാദേവി, കെ. ബിജോയി, കെ. രാജീവന് എന്നിവര്‍ പ്രസംഗിച്ചു.