എസ്സി പ്രമോട്ടര്‍മാരുടെ വേതനം വര്‍ധിപ്പിക്കണം: പട്ടികജാതി ക്ഷേമസമിതി
1593622
Monday, September 22, 2025 12:44 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന എസ്സി പ്രമോട്ടര്‍മാര്‍ക്ക് നിലവില്‍ തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്നും വേതനം കാലോചിതമായി വര്‍ധിപ്പിക്കണമെന്നും പട്ടികജാതി ക്ഷേമസമിതി ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി. ജഗദീശന് അധ്യക്ഷത വഹിച്ചു. ചന്ദ്രന് കൊക്കാല്‍, ബി.എം .പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. എ.കെ. ശശികുമാര്‍ സ്വാഗതവും ഷിജു നന്ദിയും പറഞ്ഞു.