ശുദ്ധവായുദിനം ജില്ലാതല ഉദ്ഘാടനം
1593623
Monday, September 22, 2025 12:44 AM IST
കാഞ്ഞങ്ങാട്: ലോക ശുദ്ധവായുദിനത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ്എസില്‍ ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ.പി. രഞ്ജിത് നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.എ. അബ്ദുല്‍ ബഷീര്‍, പി.പി. ഹസീബ്, ആര്. മഞ്ജു, കെ.പി. രഞ്ജിത്, സീനിയര്‍ അസിസ്റ്റന്റ് സി. ശാരദ എന്നിവർ പ്രസംഗിച്ചു.
പ്രിന്‍സിപൾ പി.എസ്. അരുണ്‍ സ്വാഗതവും കരിയര്‍ മാസ്റ്റര്‍ സമീര്‍ സിദ്ദിഖി നന്ദിയും പറഞ്ഞു.