വഴിസൗകര്യം ഒരുക്കി കോളിച്ചാൽ ലയൺസ് ക്ലബ്
1593624
Monday, September 22, 2025 12:44 AM IST
കോളിച്ചാൽ: സ്വന്തം പുരയിടത്തിലേക്ക് വഴി സൗകര്യമില്ലാതെ ദുരിതത്തിലായ ഭിന്നശേഷിക്കാരൻ ഉൾപ്പെട്ട കുടുംബത്തിന് വഴിസൗകര്യം ഒരുക്കി കോളിച്ചാൽ ലയൺസ് ക്ലബ് പ്രവർത്തകർ. കോളിച്ചാൽ പ്രാന്തർകാവിലെ പൊതുപ്രവർത്തകനായിരുന്ന മയിലാടിയിൽ ജോസഫിനും കുടുംബത്തിനുമാണ് ലയൺസ് പ്രവർത്തകർ സഹായഹസ്തവുമായി എത്തിയത്.
വഴിസൗകര്യം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് കുടുംബത്തിനായി തുറന്നുകൊടുത്തു. ക്ലബ് പ്രസിഡന്റ് സി.ഒ. ജോസഫ് അധ്യക്ഷതവഹിച്ചു.
പഞ്ചായത്തംഗം എൻ. വിൻസെന്റ്, ലയൺസ് ക്ലബ് ഭാരവാഹികളായ എ.പി. ജയകുമാർ, ഷാജി ജോസഫ്, പി.എസ്. ഷാജു, ബെന്നി ഏബ്രഹാം, ഇല്ലിക്കൽ ജോർജ്കുട്ടി, ജോമിഷ് കെ. ജോൺ, അനിതകുമാരി എന്നിവർ സംബന്ധിച്ചു.