പ്രവാസി വോട്ട് കൂട്ടമായി തള്ളപ്പെടുമെന്ന ആശങ്കയെന്ന് പ്രവാസി സംഘം
1593627
Monday, September 22, 2025 12:44 AM IST
ചെറുവത്തൂർ: പ്രവാസി വോട്ടവകാശം ഉറപ്പാക്കുന്ന തരത്തിലല്ല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊള്ളുന്ന നടപടികളെന്ന് കേരള പ്രവാസിസംഘം ജില്ലാസമ്മേളനം ആരോപിച്ചു.
കുടുംബത്തിനും നാടിനുമായി മറുനാട്ടിൽ അധ്വാനിക്കുന്നവർക്ക് അർഹമായ പ്രവാസി വോട്ട് തന്നെ കൂട്ടമായി തള്ളപ്പെടുമെന്ന ആശങ്കയുളവാക്കുകയാണെന്നും സമ്മേളനം അറിയിച്ചു.
പൂമാല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് ഒ. നാരായണൻ അധ്യക്ഷത വഹിച്ചു.
ആർ. ശ്രീകൃഷ്ണപിള്ള, പി. സൈതാലിക്കുട്ടി, പി.കെ. അബ്ദുള്ള, ജലീൽ കാപ്പിൽ, പി. ചന്ദ്രൻ, പി.പി. സുധാകരൻ, കെ. ഷാജി, കെ. ബാലകൃഷ്ണൻ, പി.വി. വിജയൻ എന്നിവർ പ്രസംഗിച്ചു.