ബേഡഡുക്കയിലെ ഉന്നതികളിലേക്ക് ഇനി സഞ്ചരിക്കുന്ന ലൈബ്രറി
1593628
Monday, September 22, 2025 12:44 AM IST
ബേഡകം: ബേഡഡുക്ക പഞ്ചായത്തിലെ ഉന്നതികളിൽ വായന പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും സമഗ്രശിക്ഷാ കേരളയും ബിആർസി കാസർഗോഡും ചേർന്ന് നടപ്പിലാക്കുന്ന എത്തിച്ചം സഞ്ചരിക്കുന്ന ലൈബ്രറി പദ്ധതിക്ക് തുടക്കമായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ. സരിത ഉദ്ഘാടനം ചെയ്തു.
വായനക്കൂട്ടം പ്രതിഭാ പുരസ്കാര വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് എം. മാധവൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി. വരദരാജൻ, പഞ്ചായത്ത് അംഗങ്ങളായ എം. ഗോപാലകൃഷ്ണൻ, എം. നാരായണൻ, എം. തമ്പാൻ, കെ. രഘുനാഥൻ, ഇ. രജനി, ഡി. വത്സല, ബിപിസി ടി. കാസിം, വൈവിധ്യ കോ-ഓർഡിനേറ്റർ രോഷ്ണ എന്നിവർ പ്രസംഗിച്ചു.
ബിആർസി ട്രെയിനർ നൈസിലി, സിആർസി കോ-ഓർഡിനേറ്റർമാരായ അബ്ദുൾ ഹക്കീം, അബ്ദുൾ ഖാദർ സാഹിദ്, ശ്രുതി, രശ്മി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതികൾ സന്ദർശിച്ച് പുസ്തക വിതരണം നടത്തി.