മീന്‍കുളം ഒരു പൂന്തോട്ടം; സൗന്ദര്യവത്കരണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു
1596791
Saturday, October 4, 2025 6:01 AM IST
അഞ്ചല്‍ : ഗാന്ധി ജയന്തി ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി അലയമണ്‍ മീന്‍കുളം റസിഡന്റ്സ് അസോസിയേഷനും സനാതന ലൈബ്രറിയും. ചണ്ണപ്പേട്ട ആലഞ്ചേരി പാതയില്‍ മീന്‍കുളം ഭാഗത്ത് ഇരു വശങ്ങളിലേയും കാടുകള്‍ വെട്ടിനീക്കി ഇവിടങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചുകൊണ്ടുള്ള സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
മീന്‍കുളം റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി മാക്സ്മിലന് പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദേശത്തെ മുതിര്‍ന്ന പൗരനും സനാതന ലൈബ്രറി പ്രസിഡന്റുമായ ജെയിംസ് ജോസഫ് ഒറ്റപ്ലാക്കല്‍ ചെടി നാട്ടു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
മൂന്നുഘട്ടങ്ങളിലായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി മാക്സ്മിലന് പള്ളിപ്പുറത്തും ഗാന്ധി സന്ദേശം ജീവിതത്തില്‍ കൂടി പ്രവര്ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രസിഡന്റ് സജീവ് പാങ്ങാലംകാട്ടിലും വ്യക്തമാക്കി.
പി.ജെ. തോമസ്, വി.പി. ജേക്കബ്, ആനിയമ്മ, ഷീല, സ്വപ്ന എന്നിവര്‍ നേതൃത്വം നല്കി.
ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം ചെടിയുടെ സംരക്ഷണം പരിപാലനം എന്നിവ അവരവര്‍ തന്നെ നടപ്പിലാക്കും എന്നതും പ്രത്യേകതയാണ്.