എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1596805
Saturday, October 4, 2025 6:16 AM IST
കൊല്ലം: നഗരത്തിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കൊല്ലം സിറ്റി ഡാൻസാഫ് ടീമും ഈസ്റ്റ് പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ അറസ്റ്റിലായത്. നെടുമ്പന കുണ്ടുമൺ വെളിച്ചിക്കാല പുതുപ്പള്ളികട വീട്ടിൽ ഹുസൈൻ (25) ആണ് അറസ്റ്റിലായത്.
രണ്ടിന് രാത്രി ഏഴോടെ കൊല്ലം റെയിൽവേ സ്റ്റേഷൻ സമീപം വച്ചാണ് യുവാവ് പിടിയിലായത്. പ്രതിയുടെ കൈവശത്തുനിന്നും വിപണിയിൽ ഒരു ലക്ഷം രൂപ വിലയുള്ള 21 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഇയാൾ ബംഗളുരുവിൽ നിന്നും കൊണ്ടുവന്നതാണെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം ഈസ്റ്റ് സിഐ അനിൽകുമാർ, കൊല്ലം സിറ്റി ഡാൻസ് ഓഫ് എസ്ഐ മാരായ കണ്ണൻ, സായിസേനൻ, ഡാൻസ് ഓഫ് അംഗങ്ങളായ ഹരി, സുനിൽ, ദിലീപ് റോയ് സീനു മീനു, ബൈജു ജെറോം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതി അറസ്റ്റ് ചെയ്തത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്ത് എംഡിഎംഎയുടെ ഉറവിടം കണ്ടെത്തി മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.