പുനലൂർ മധു അനുസ്മരണ സമ്മേളനം
1596792
Saturday, October 4, 2025 6:01 AM IST
പുനലൂർ: നിയോജക മണ്ഡലത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെവളർച്ചയ്ക്കും നിയമസഭാ അംഗമായിരുന്ന കാലഘട്ടത്തിൽ നിയോജകമണ്ഡല വികസനത്തിനും നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു പുനലൂർ മധു എന്ന് ഡിസിസി പ്രസിഡന്റ് പി .രാജേന്ദ്രപ്രസാദ്.
പുനലൂർ മധുവിന്റെ മൂന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്. പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി .വിജയകുമാർ അധ്യക്ഷനായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം.എം .നസീർ, കെപിസിസി സെക്രട്ടറി അഡ്വ. സൈമൺ അലക്സ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ, ഡിസിസി ഭാരവാഹികളായ കെ. ശശിധരൻ, ഏരൂർ സുഭാഷ്,സഞ്ജു ബുഖാരി, അഡ്വ. എസ്.ഇ. സഞ്ജയ് ഖാൻ, അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോയിത്തല മോഹനൻ ,പുനലൂർ മുൻ ബ്ലോക്ക് പ്രസിഡന്റ് അടൂർ എന്. ജയ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
പുനലൂർ മധുവിന്റെ വസതിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് പ്രിയദർശിനി ഹാളിൽ അനുസ്മരണ സമ്മേളനം ചേർന്നത്. പുഷ്പാർച്ചനയ്ക്കും അനുസ്മരണ സമ്മേളനത്തിനും നേതാക്കളായ ഇടമൺ ഇസ്മായിൽ, സാബു ഏബ്രഹാം, പി .ബി .വേണുഗോപാൽ, കെ. കനകമ്മ, അന്ന എബ്രഹാം,എൻ .മഹേശ്വൻ, ശിവരാമകൃഷ്ണപിള്ള, മാത്ര രവി, നെട്ടയം സുജി,
പാർട്ടി നേതാക്കളായ ജി .ജയപ്രകാശ്, സാബു അലക്സ്, സി.കെ. പുഷ്പരാജൻ,ആർ . സുഗതൻ, കെ.കെ. കുര്യൻ, ഏറം സന്തോഷ്, ജേക്കബ് അറയ്ക്കൽ, മനോജ് ആര്യങ്കാവ്, ചിറ്റാലങ്കോട് മോഹനൻ, ഷെമി,അസീസ്, അയ്യൂബ് വെഞ്ചേമ്പ്, എസ് .നാസർ,കെ .എൻ .ബിപിൻ കുമാർ, ടി.എസ് . ഷൈൻ, ഷിബു , അലക്സ്, അഡ്വ. കെ .എ .നസീർ,എൻ .അജീഷ്, സജി ജോർജ്, ബിനു ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.