ബംഗളുരു - കൊല്ലം പ്രതിവാര സ്പെഷൽ ട്രെയിൻ ഇന്നു മുതൽ
1596795
Saturday, October 4, 2025 6:01 AM IST
കൊല്ലം: ഉത്സവവേളയിലെ തിരക്ക് ഒഴിവാക്കാൻ ബംഗളൂരുവിൽ നിന്ന് കൊല്ലത്തേയ്ക്ക് പ്രതിവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.
06219 എസ്എംവിടി ബംഗളുരു - കൊല്ലം സ്പെഷൽ ഇന്ന്, 11 18 തീയതികളിൽ ഉച്ചകഴിഞ്ഞ് മൂന്നിനു കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. തിരികെയുള്ള സർവീസ് (06220) അഞ്ച്, 12, 19 തീയതികളിൽ രാവിലെ 10.45 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ടു പിറ്റേദിവസം പുലർച്ചെ 3.30ന് ബംഗളുരുവിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.