ഗാന്ധിജയന്തി ആഘോഷിച്ചു
1596799
Saturday, October 4, 2025 6:16 AM IST
ചാത്തന്നൂർ : ഗാന്ധി ജയന്തിദിനം ആദിച്ചനല്ലൂരിൽ കോൺഗ്രസ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്കും പ്രാർഥാനയ്ക്കും ശേഷം നടന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുഗതൻ പറമ്പിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ആദിച്ചനല്ലൂർ മണ്ഡലംചെയർമാൻ സജി സാമുവൽ, കൺവീനർ രാജീവ് പ്ലാക്കാട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ശ്രീലാൽ ചിറയത്ത്, ചിറക്കട നിസാർ,ഉണ്ണിസോമൻ, ഷാജി മാമ്പഴത്ത് , ഷെഫീഖ് റഹിം,ഷാജി ലൂക്കോസ്, രാജേശ്വരി, നന്ദനൻ പിള്ള,സജ്ജീവ്, കണ്ണൻ, രഞ്ജീരമണൻ, കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.