ഫാത്തിമ മാതാ കോളജിനുള്ളിൽ കയറി കെഎസ്യു പ്രവർത്തകരെ ആക്രമിച്ചതായി പരാതി
1596807
Saturday, October 4, 2025 6:16 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിൽ 10ന് നടക്കുന്ന കോളേജ് യൂണിയൻ ഇലക്ഷന് നാമനിർദേശപ്പത്രിക സമർപ്പിക്കുന്നതിനിടയിൽ കോളജിന് പുറത്തു നിന്നുള്ള സിപിഎം പ്രവർത്തകർ കോളജിനുള്ളിൽ കയറി കെഎസ് യു പ്രവർത്തകരെ ആക്രമിച്ചതായി പരാതി.
കോളജ് യൂണിയൻ ചെയർമാൻ ജയ്ഡൻ ജർമിയാസ്, വൈസ് ചെയർ പേഴ്സൺ ഇന്ദു,കെഎസ്യു ജില്ലാ സെക്രട്ടറി ആഷിൽ ജോർജ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനാർഥി ഗോകുൽ ആർട്സ് ക്ലബ് സ്ഥാനാർഥി ബി.വിനീത് എന്നിവരെയാണ് ആക്രമിച്ചു പരിക്കേൽപ്പിച്ചു.
എല്ലാ ക്ലാസിലും നാമനിർദേശ പത്രിക സമർപ്പിക്കാൻ കുട്ടികളെ കിട്ടാത്ത പക തീർക്കാൻ പുറത്തുനിന്നുള്ളവർ കോളജിനുള്ളിൽ കയറാൻ പാടില്ലെന്നുള്ള കർശന നിയന്ത്രണം കാറ്റിൽപ്പറത്തിക്കൊണ്ടാണ് പോലീസ് നോക്കി നിൽക്കെ വിദ്യാർഥികൾക്ക് നേരെ സിപിഎം മർദനം അഴിച്ചുവിട്ടതെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ് ആരോപിച്ചു.
കുറ്റക്കാർക്കെതിരേ മാതൃകപരമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.