നിറക്കാഴ്ച ഒരുക്കി ഓച്ചിറ കാളകെട്ടുത്സവം സമാപിച്ചു
1596800
Saturday, October 4, 2025 6:16 AM IST
കരുനാഗപ്പള്ളി:ആർപ്പുവിളികളുടെ ആരവത്തോടെ നിറക്കാഴ്ച ഒരുക്കി ഓച്ചിറ ഇരുപത്തി എട്ടാംഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കാളകെട്ടുൽസവം സമാപിച്ചു കരുനാഗപ്പളളി, കാർത്തികപ്പള്ളി, മാവേലിക്കര താലക്കുകളിൽപ്പെട്ട അൻപത്തിരണ്ടു കരകളിൽ നിന്നും നെറ്റിപ്പട്ടവും വെൺചാമരവും മുത്തു കുടകളും മാലകളും കൊണ്ടലങ്കരിച്ച ഇരുന്നൂറിലധികം കെട്ടുകാളകളും, നിശ്ചല ദൃശ്യങ്ങൾ ,ചെണ്ടമേളം, വിവിധ കലാരൂപങ്ങൾ എന്നിവ രാവില തന്നെ ക്ഷേത്ര പടനിലത്ത് എത്തി ചേർന്നു.
രാത്രി വൈകിയുമാണ് വിവിധ കരകളിൽ നിന്നും കെട്ടു കാളകൾ എത്തിചേർന്നത്. എഴുപത്തിരണ്ട് അടി പൊക്കമുള്ള ഏറ്റവും വലിയ കെട്ടുകാള വിശ്വപ്രജാപതി കാലഭൈരവൻ മുതൽ എറ്റവും ചെറുതും വലുതുമായ കെട്ടു കാളകൾ പടനിലത്തേക്ക് പ്രവേശിച്ചതോടെ പടനിലം ജനസാഗരമായി.
ക്ഷേത്ര ഭരണ സമിതി,പോലീസ്, അഗ്നി രക്ഷാസേന, പ്രാദേശികഭരകൂടം വിവിധ സർക്കാർ തല വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയിരുന്നു.