ഗൗരിഅമ്മ മുത്തശിയെ ആദരിച്ചു
1596802
Saturday, October 4, 2025 6:16 AM IST
ചാത്തന്നൂർ :സീനിയർ സിറ്റിസൺ യൂണിയൻ ചാത്തന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ 114-ാം വയസിലേയ്ക്ക് കടക്കുന്ന പ്രായം കൂടിയ മുത്തശി ഗൗരി അമ്മയെ ആദരിച്ചു. വയോജന ദിനാചരണ ഭാഗമായാണ് ചാത്തന്നൂർ ഇടനാട് വാർഡിൽ പുളിവിള വീട്ടിൽ (ഗൗരി സദനം ) ഗൗരിഅമ്മയെ സ്വഭവനത്തിൽ ആദരിച്ചത്.
സീനിയർ സിറ്റിസൺ യുണിയൻ പ്രസിഡന്റ് ചാത്തന്നൂർ വിജയനാഥ് ഗൗരിഅമ്മയെ പൊന്നാടയണിയിച്ചു സംഘടനയുടെ ആദരവ് നൽകി. പരേതനായ മുൻ വ്യാപാരി മൂലക്കട കുഞ്ഞൻപിള്ളയുടെ സഹധർമ്മിണിയാണ് ഗൗരിഅമ്മ. മകൻ കുഞ്ഞുകൃഷ്ണ പിള്ളയുടേയും മരുമകൾ ദേവകി അമ്മയുടേയും സ്നേഹ സംരക്ഷണത്തിൽ നൂറ്റാണ്ട് പിന്നിട്ട് ഇവർ ഏറെ സന്തുഷ്ടവതിയും പൂർണആരോഗ്യവതിയുമാണ്.
സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന പൗര ഗണ പട്ടികയുടെ മുൻ നിരയിൽ ഗൗരിഅമ്മ ഇടം നേടിയിട്ടുണ്ട്. (ഗൗരി അമ്മയെക്കുറിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു)
ചടങ്ങിൽ യൂണിയൻ സെക്രട്ടറി ജി.ബാലകൃഷ്ണൻ, മുൻ എസ്എംവി യൂ പിഎസ് ഹെഡ് മാസ്റ്റർ ജേക്കബ്, റിട്ട. ആർമി ഓഫീസർ സുന്ദരേശൻ നായർ, മുൻ ഗവ.എൽപിഎസ് എച്ച് എം അന്നമ്മ റോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.