എ. രാമചന്ദ്രൻ മ്യൂസിയം നാളെ നാടിന് സമർപ്പിക്കും
1596796
Saturday, October 4, 2025 6:01 AM IST
കൊല്ലം : കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സ്ഥാപിതമാവുന്ന, വിഖ്യാതചിത്രകാരൻ എ. രാമചന്ദ്രന്റെ സർഗസൃഷ്ടികളുടെയും ജീവിതരേഖകളുടെയും മ്യൂസിയം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ എ.രാമചന്ദ്രന്റെ ഭാര്യയും ചിത്രകാരിയുമായ ടാൻ യുവാൻ ചമേലി മുഖ്യാതിഥിയായി പങ്കെടുക്കും. നാസയിൽ ശാസ്ത്രജ്ഞനായ മകൻ രാഹുൽ രാമചന്ദ്രൻ, കാനഡയിൽ സിസ്റ്റം എൻജിനിയറായ മകൾ സുജാത രാമചന്ദ്രൻ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
മന്ത്രി കെ. എൻ. ബാലഗോപാൽ, മന്ത്രി ജെ. ചിഞ്ചുറാണി, എം. മുകേഷ് എം എൽ എ, എം. നൗഷാദ് എം എൽ എ , കൊല്ലം മേയർ ഹണി ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗോപൻ, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഗോബ്രഗഡേ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, കൊല്ലം കളക്ടർ ദേവിദാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.