വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1596700
Saturday, October 4, 2025 3:21 AM IST
അടൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പഴകുളം പടിഞ്ഞാറ് സതിഭവനിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ പ്രദീപ് കെ. നായർ (27) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 12.45 ഓടെ കെപി റോഡിൽ തെങ്ങുംതാര അമ്പാടി ജങ്ഷനിൽ പ്രദീപ് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ വെഞ്ഞാറുമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടാണ് മരിച്ചത്. അമ്മ: സതി. ഭാര്യ: ദീപ്തി. മകൾ: പ്രദീപ്ത. സഹോദരങ്ങൾ: പ്രശാന്ത്, പ്രസാദ്