ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സ്മാരക പ്രഭാഷണം
1596710
Saturday, October 4, 2025 3:27 AM IST
തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിലുള്ള അഞ്ചാമത് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത സ്മാരക പ്രഭാഷണം നാളെ രാവിലെ 11 ന് എറണാകുളം ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.
മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം-കൊച്ചി ഭദ്രാസനാധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
യാക്കോബായ സുറിയാനി സഭാധ്യക്ഷന് മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ സ്മാരക പ്രഭാഷണം നടത്തും. എറണാകുളം ശാലേം മാര്‍ത്തോമ്മാ പള്ളി ഗായക സംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.