വില്പന സാധനങ്ങൾ നശിപ്പിച്ചതായി പരാതി
1596703
Saturday, October 4, 2025 3:21 AM IST
പത്തനംതിട്ട: നഗരത്തിലെ ട്രാവൻകൂർ ഇലക്ട്രിക്കൽസിന്റെ ഗോഡൗണിൽ വിൽപനയ്ക്കു വേണ്ടിയുള്ള സാധന സാമഗ്രികൾ കഴിഞ്ഞദിവസം രാത്രി നശിപ്പിച്ചതായി പരാതി. ബിജു ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
റോഡിലെ ഓട നിർമാണത്തിന്റെ മാലിന്യങ്ങളും വലിയ തടികളും മറ്റും വില്പന സാധനങ്ങൾക്ക് മുകളിലേക്കാണ് ജെസിബി ഉപയോഗിച്ച് നിക്ഷേപിച്ചത്. വ്യാപാര സ്ഥാപനങ്ങൾ പൂട്ടി പോയതിനു ശേഷമാണ് ഇത്തരമൊരു പ്രവൃത്തി നടത്തിയിരിക്കുന്നത്.
പിഡബ്ല്യുഡി ഓട നിർമാണത്തിന്റെ മറവിൽ നടത്തുന്ന നാശനഷ്ട ങ്ങൾക്ക് അധികൃതർ നഷ്ടപരിഹാരം വാങ്ങിതരണമെന്നും നടപടി സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും പിഡബ്ല്യുഡി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം പ്രതിഷേധിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി ആലിഫ് ഖാൻ മേധാവി, ട്രഷറാർ ബെന്നി ഡാനിയേൽ, സാബു ചരിവുകാലായിൽ, അലക്സാണ്ടർ വിളവിനാൽ, ജോഷ്വ ജോസ്, ബൈജു പയനിയർ, അശ്വിൻ മോഹൻ, ജയിംസ് ശ്യാമ, ലീനാ വിനോദ്, സൂര്യ ഗിരീഷ്, മാത്യു, ഷിബു, അയൂബ് ഖാൻ, ഉല്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു.