ആർദ്ര കേരളം പദ്ധതിയിൽ ഏഴംകുളം ഒന്നാമത്; ആദരം ഇന്ന്
1596711
Saturday, October 4, 2025 3:27 AM IST
അടൂർ: ആര്‍ദ്ര കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഏഴംകുളം ഗ്രാമപഞ്ചായത്തിനെ ഇന്ന് വൈകുന്നേരം നാലിന് കൈതപ്പറമ്പ് കുടുബാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി വീണാ ജോര്‍ജ് ആദരിക്കും.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ്. ആശ, വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.