സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാന്പ്
1596707
Saturday, October 4, 2025 3:21 AM IST
പത്തനംതിട്ട: സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം. പത്തനം തിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിടിഎ പ്രസിഡന്റ് ജോൺപോൾ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, ഹെഡ്മിസ്ട്രസ് മിനി തോമസ്, ഗൈഡ് ക്യാപ്റ്റൻ മറിയാമ്മ ഉമ്മൻ, സ്കൗട്ട് മാസ്റ്റർ മീന എലിസബത്ത് മത്തായി എന്നിവർ പ്രസംഗിച്ചു. നാളെ ഉച്ചയ്ക്ക് ക്യാമ്പ് സമാപിക്കും.
ഹൈ കിംഗ്, മറ്റു വിവിധ പരിശീലനങ്ങൾ എന്നിവ ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നു.